വില്‍പ്പന വിദ്യാര്‍ഥികള്‍ക്കും; കൊച്ചിയില്‍ എംഡിഎംഎയുമായി അധ്യാപകര്‍ പിടിയില്‍

വില്‍പ്പന വിദ്യാര്‍ഥികള്‍ക്കും; കൊച്ചിയില്‍ എംഡിഎംഎയുമായി അധ്യാപകര്‍ പിടിയില്‍

കൊച്ചി: എംഡിഎംഎയുമായി കായിക അധ്യാപകര്‍ പിടിയില്‍. കോളജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരിമരുന്ന് വില്‍പന നടത്തിയ മൂന്നംഗ സംഘം പിടിയില്‍. മലപ്പുറം സ്വദേശി സനില്‍, തിരുവല്ല സ്വദേശി അഭിമന്യു സുരേഷ്, അമൃത എന്നിവര്‍ പിടിയിലായി. സനിലും അമൃതയും വിദ്യാര്‍ത്ഥികള്‍ക്ക് കായിക പരിശീലനം നല്‍കുന്നവരാണ്. എറണാകുളം ഡാന്‍സാഫും ഇന്‍ഫോപാര്‍ക്ക് പൊലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

ഇവരുടെ ഇടപാടുകളെക്കുറിച്ചു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഏതാനും ദിവസങ്ങളായി ലഹരി സംഘത്തെ എസ്‌ഐ രാമു ചന്ദ്രബോസിന്റെ നേതൃത്വത്തിലുള്ള സംഘം നിരീക്ഷിച്ചു വരികയായിരുന്നു. പല പ്രാവശ്യം പിടികൂടാന്‍ ശ്രമമുണ്ടായെങ്കിലും രക്ഷപ്പെട്ട സംഘത്തെ സാഹസികമായി വലയിലാക്കുകയായിരുന്നു.

ഏറ്റവും അടുപ്പക്കാര്‍ക്കു മാത്രം ലഹരി നല്‍കിയിരുന്ന ഇവര്‍ ബെംഗളുരുവില്‍നിന്നാണ് ലഹരിയെത്തിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഫോണുകളും സിംകാര്‍ഡുകളും മാറി മാറി ഉപയോഗിച്ചിരുന്നതിനാല്‍ പ്രതികളിലേക്ക് എത്തുക എളുപ്പമായിരുന്നില്ലെന്നു പൊലീസ് പറയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.