മഴയുടെ ശക്തി കുറഞ്ഞു; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മഴയുടെ ശക്തി കുറഞ്ഞു; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞ് തുടങ്ങി. റെഡ് അലര്‍ട്ടോ, ഓറഞ്ച് അലര്‍ട്ടോ ഇന്ന് ഒരു ജില്ലയിലും ഇല്ല. എന്നാല്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

കാലവര്‍ഷത്തിന് മുന്നോടിയായി തുടങ്ങിയ മഴ ആറ് ദിവസമായി തുടരുകയാണ്. മഴക്കെടുതികള്‍ തുടരുന്ന സാഹചര്യത്തില്‍ റവന്യൂ മന്ത്രി കെ.രാജന്റെ ഓഫീസില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ ജനങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് സഹായം തേടാം. നമ്പര്‍ 8078548538.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.