ഷെയ്ഖ് ഖലീഫയ്ക്ക് ഐക്യരാഷ്ട്ര സഭയില്‍ ആദരം

ഷെയ്ഖ് ഖലീഫയ്ക്ക് ഐക്യരാഷ്ട്ര സഭയില്‍ ആദരം

ന്യൂയോർക്ക്: അന്തരിച്ച യുഎഇ രാഷ്ട്രപതി ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് ഐക്യരാഷ്ട്ര പൊതുസഭയില്‍ ആദരമർപ്പിക്കും. യുഎന്‍ ജനറല്‍ അംസംബ്ലി അംഗങ്ങളും സ്ഥിരം പ്രതിനിധികളും ജനറല്‍ അസംബ്ലി ആസ്ഥാനത്ത് ഒരു മിനിറ്റ് മൗനം ആചരിക്കും. 

ന്യൂയോർക്കിലെ ആസ്ഥാനത്ത് യുഎൻ പതാക പകുതി താഴ്ത്തിക്കെട്ടും. ഷെയ്ഖ് ഖലീഫയുടെ പാരമ്പര്യത്തേയും നേട്ടങ്ങളെയും കുറിച്ച് യുഎൻ ജനറല്‍ അസംബ്ലിയിലെ അഞ്ച് പ്രാദേശിക ഗ്രൂപ്പുകളുടെ തലവന്‍മാരും യുഎസ് സ്ഥിരം പ്രതിനിധിയും പ്രസ്താവന നടത്തും.

ഷെയ്ഖ് ഖലീഫയുടെ വിയോഗത്തില്‍ യുഎൻ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ് അനുശോചനം രേഖപ്പെടുത്തി. നഹ്യാന്‍ കുടുംബത്തിനും യുഎഇയിലെ സർക്കാരിനും ജനങ്ങള്‍ക്കുമുണ്ടായ ദുഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.