ബജറംഗദള്‍, പോപ്പുലര്‍ ഫ്രണ്ട് റാലികള്‍ ഇന്ന്: ആലപ്പുഴ നഗരത്തില്‍ കനത്ത സുരക്ഷ; വന്‍ പൊലീസ് സന്നാഹം

ബജറംഗദള്‍, പോപ്പുലര്‍ ഫ്രണ്ട് റാലികള്‍ ഇന്ന്: ആലപ്പുഴ നഗരത്തില്‍ കനത്ത സുരക്ഷ; വന്‍ പൊലീസ് സന്നാഹം

ആലപ്പുഴ: വിശ്വഹിന്ദു പരിഷത്തിന്റെ യുവജന വിഭാഗമായ ബജ്‌റംഗ് ദളിന്റെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും മാര്‍ച്ച് ഇന്ന് ആലപ്പുഴയില്‍ നടക്കും. രാവിലെ പത്തിനാണ് ബജ്‌റംഗ് ദളിന്റെ ഇരുചക്ര വാഹനറാലി. വൈകിട്ട് നാലരക്ക് കല്ലുപാലത്ത് നിന്ന് ബീച്ചിലേക്ക് പോപ്പുലര്‍ ഫ്രണ്ടിന്റെ മാര്‍ച്ചും ബഹുജന റാലിയും നടക്കുന്നത്.

ഒരേ സമസയത്താണ് ഇരു സംഘടനകളും നേരത്തെ പ്രകടനങ്ങള്‍ നിശ്ചയിച്ചത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊലീസ് രണ്ട് സമയം നിശ്ചയിച്ചു നല്‍കുകയായിരുന്നു. പ്രകടനങ്ങള്‍ കണക്കിലെടുത്ത് നഗരത്തില്‍ വന്‍ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തി. ആലപ്പുഴക്ക് പുറമേ എറണാകുളം, കോട്ടയം ജില്ലകളില്‍ നിന്നുള്‍പ്പെടെ ആയിരത്തിലധികം പൊലീസുകാരെ വിന്യസിക്കും.

എറണാകുളം റേഞ്ച് ഡിഐജി നീരജ് ഗുപ്ത നേരിട്ട് സ്ഥിതിഗതികള്‍ നിയന്ത്രിക്കും. പ്രകടനം കടന്നു പോകുന്ന വഴികളില്‍ കച്ചവടസ്ഥാപനങ്ങള്‍ തുറക്കരുതെന്ന് പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബജ്‌റംഗ് ദള്‍ പ്രകടനം കടന്നു പോകുന്ന സ്ഥലങ്ങളില്‍ ഉച്ചക്ക് രണ്ട് മണി വരെ കടകള്‍ തുറക്കാന്‍ പാടില്ല.

പോപ്പുലര്‍ ഫ്രണ്ട് പ്രകടനം കടന്നു പോകുന്ന സ്ഥലങ്ങളില്‍ ഉച്ചക്ക് രണ്ട് മുതല്‍ കടകള്‍ അടച്ചിടണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.