തിരുവനന്തപുരത്തു നിന്ന് മാലദ്വീപിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍; ആഴ്ചയില്‍ അഞ്ച് ദിവസമായി വര്‍ധിപ്പിക്കും

തിരുവനന്തപുരത്തു നിന്ന് മാലദ്വീപിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍; ആഴ്ചയില്‍ അഞ്ച് ദിവസമായി വര്‍ധിപ്പിക്കും

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് മാലദ്വീപിലേക്ക് കുടുതല്‍ വിമാന സര്‍വീസുകള്‍ നടത്തും. മാലദ്വീപിലെ ഹാനിമാധുവിലേക്ക് മാല്‍ഡീവിയന്‍ എയര്‍ലൈന്‍സിന്റെ സര്‍വീസ് പുനരാരംഭിച്ചു. സര്‍വീസുകളുടെ എണ്ണം മെയ് 29 മുതല്‍ ആഴ്ചയില്‍ അഞ്ച് ദിവസമായി വര്‍ധിപ്പിക്കും.

ഹാനിമാധുവിലേക്ക് ആഴ്ചയില്‍ രണ്ടു ദിവസമാണ് സര്‍വീസ്. ഞായര്‍, വ്യാഴം ദിവസങ്ങളില്‍ പുലര്‍ച്ചെ 2.40ന് തിരുവനന്തപുരത്ത് എത്തുന്ന വിമാനം 3.40ന് തിരിച്ചു പോകും. മാലെയിലേക്ക് നിലവില്‍ തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളിലാണ് സര്‍വീസ് ഉള്ളത്. ബുധന്‍, ഞായര്‍ ദിവസങ്ങളിലാണ് പുതിയ സര്‍വീസ് തുടങ്ങുന്നത്. വൈകിട്ട് 4.15ന് എത്തുന്ന വിമാനം 5.15ന് തിരിച്ചു പോകും.

മാലദ്വീപില്‍ നിന്ന് ചികിത്സാര്‍ഥം കേരളത്തില്‍ എത്തുന്നവര്‍ക്കു പുറമെ കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്ന് മാലദ്വീപില്‍ ജോലി ചെയ്യുന്നവര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും സര്‍വീസ് പ്രയോജനപ്പെടും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.