ഒരു ഹോട്ടലില്‍ നിന്നു മാത്രം പിടികൂടിയത് 50 കിലോ പഴകിയ ചിക്കന്‍; വൃത്തിഹീനമായ ഗ്രില്‍, പഴകിയ കുബ്ബൂസ് എല്ലാം വൃത്തിഹീനം

ഒരു ഹോട്ടലില്‍ നിന്നു മാത്രം പിടികൂടിയത് 50 കിലോ പഴകിയ ചിക്കന്‍; വൃത്തിഹീനമായ ഗ്രില്‍, പഴകിയ കുബ്ബൂസ് എല്ലാം വൃത്തിഹീനം

കൊച്ചി: മൂവാറ്റുപുഴയില്‍ ഒരു ഹോട്ടലില്‍ നിന്നു മാത്രം പിടികൂടിയത് 50 കിലോയോളം പഴകിയ ചിക്കന്‍. നഗരസഭ ആരോഗ്യ വിഭാഗം ഭക്ഷണ വിതരണ കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയധികം വൃത്തിഹീനമായ ഭക്ഷണ സാധനങ്ങള്‍ പിടികൂടിയത്. ഗ്രാന്‍ഡ് സെന്റര്‍ മാളില്‍ പ്രവര്‍ത്തിക്കുന്ന ചിക്കിങില്‍ നിന്നാണ് പഴകിയ ചിക്കന്‍ പിടിച്ചെടുത്തത്.

തൊടുപുഴ-മൂവാറ്റുപുഴ റോഡില്‍ ലതാ ബസ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന ബണ്‍സ് ആന്റ് ബീന്‍സ് ഹോട്ടലില്‍ നിന്നും പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടിയിട്ടുണ്ട്. ചിക്കിങില്‍ ചിക്കന്‍ പാകം ചെയ്യുന്ന ഗ്രില്‍ വൃത്തിഹീനമായിരുന്നെന്നും ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഉണ്ടായിരുന്നില്ലെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

ബണ്‍സ് ആന്റ് ബീന്‍സില്‍ നിന്നും പഴകിയ ബീഫ്, ചിക്കന്‍, ഫിഷ്, ഫ്രൂട്ട്‌സ്, ഫ്രഷ് ക്രീം, കുബ്ബൂസ്, മയോണൈസ് തുടങ്ങിയ സാധനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ജനങ്ങളുടെ ആരോഗ്യം മുന്‍നിര്‍ത്തി പരിശോധനകള്‍ ശക്തമായി തുടരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സഹദേവന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അഷ്‌റഫ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നിത്യ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.