തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുകൂടി വ്യാപക മഴ തുടരും. ആന്ധ്രയിലെ റായല്‍ സീമയ്ക്ക് മുകളിലായി ചക്രവാതച്ചുഴി തുടരുന്നതിനാലാണ് മഴ തുടരാന്‍ കാരണം. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലുമാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ഉണ്ടാകുമെന്നാണ് മുന്നറയിപ്പ്.
എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ മുതല്‍ തൃശൂര്‍വരെയും, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം ജില്ലയുടെ ചില ഭാഗങ്ങളില്‍ പുലര്‍ച്ചെ മുതല്‍ ശക്തമായ മഴപെയ്യുന്നുണ്ട്. ഇന്നത്തോടെ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. ഉച്ചക്ക് രണ്ട് മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യതയും കൂടുതലാണ്.