തിരുവനന്തപുരം: കേരള ലോട്ടറിയുടെ വിഷു ബംബര്‍ നറുക്കെടുത്തു. എച്ച്ബി 727990 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. പത്ത് കോടി രൂപയാണ് സമ്മാന തുക. തിരുവനന്തപുരത്ത് നിന്ന് വിറ്റ ടിക്കറ്റാണിത്.
എന്നാല്‍ ഭാഗ്യവാന്‍ ആരെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. രണ്ടാം സമ്മാനമായ 50 ലക്ഷം രൂപ ഐബി 117539 എന്ന ടിക്കറ്റിനാണ്. മൂന്നാം സമ്മാനം12 പേര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതമാണ്. 43,86,000 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്. 250 രൂപയായിരുന്നു ടിക്കറ്റ് വില.
വിജയികള്‍ സമ്മാനാര്‍ഹമായ ടിക്കറ്റുകള്‍ കേരള ഗസറ്റില്‍ ഒത്തുനോക്കി 30 ദിവസത്തിനകം ഹാജരാക്കണം.