കോഴിക്കോട്: ചേവരമ്പലത്ത് ബൈപ്പാസ് ജംഗ്ഷനില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ച് നാല്‍പതോളം പേര്‍ക്ക് പരിക്ക്. കൊച്ചിയില്‍ നിന്ന് സോളിഡാരിറ്റി സമ്മേളനം കഴിഞ്ഞ് മടങ്ങിയവര്‍ യാത്ര ചെയ്തിരുന്ന ബസും തിരുനെല്ലിയിലേക്ക് തീര്‍ത്ഥാടനത്തിന് പോയവരുടെ ബസുമാണ് കുട്ടിയിടിച്ചത്.
ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു സംഭവം. ഇടിയുടെ ആഘാതത്തില്‍ തിരുനെല്ലിക്ക് പോകുകയായിരുന്ന ബസ് മറിഞ്ഞു. ഈ ബസില്‍ നാല്‍പതോളം പേരും മറ്റേ ബസില്‍ ഇരുപതിലധികം യാത്രക്കാരുമാണ് ഉണ്ടായിരുന്നത്.
ഇതില്‍ നാല്‍പതോളം പേര്‍ക്ക് പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. അമിത വേഗതയാണ് അപകടകാരണമെന്ന് പൊലീസ് അറിയിച്ചു.