കൊച്ചി: ബലാത്സംഗ കേസില്‍ പ്രതി ചേര്‍ത്ത നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കുമെന്ന് പൊലീസ്.
വിജയ് ബാബുവിനെ കണ്ടെത്താനായി ജോര്‍ജിയന്‍ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ആവശ്യമുണ്ടെങ്കില്‍ പൊലീസ് സംഘം ജോര്‍ജിയയിലേക്ക് പോകുമെന്നും കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ സി.എച്ച് നാഗരാജു വ്യക്തമാക്കി.
അതേസമയം വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. വീണ്ടും യാത്രയ്‌ക്കായി എത്തിയാല്‍ അറിയിക്കണമെന്നും അന്വേഷണസംഘം എംബസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജോര്‍ജിയയില്‍ നിന്ന് മറ്റെവിടേക്കെങ്കിലും പോകുന്നത് തടയാനാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വഴി പൊലീസിന്‍റെ ഈ നീക്കം.