ദുബായ്: യുഎഇയില്‍ ഇന്ന് 317 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 323 പേർക്ക് രോഗമുക്തി നേടാനായി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 13,904 ആണ് സജീവ കോവിഡ് കേസുകള്‍. 221,440 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 317 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.
രാജ്യത്ത് ഇതുവരെ 905,468 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 889,262 പേർ രോഗമുക്തി നേടി. 2302 പേരാണ് മരിച്ചത്. 160.7 ദശലക്ഷം കോവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയത്.