മതവിദ്വേഷ മുദ്രാവാക്യ കേസ്; പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് അറസ്റ്റില്‍

മതവിദ്വേഷ മുദ്രാവാക്യ കേസ്; പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് അറസ്റ്റില്‍

ആലപ്പുഴ: മതവിദ്വേഷ മുദ്രാവാക്യ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് അറസ്റ്റില്‍. ജില്ലാ പ്രസിഡന്റ് പി.എ നവാസാണ് അറസ്റ്റിലായത്. കേസില്‍ രണ്ടാം പ്രതിയാണ് നവാസ്. റാലിയുടെ സംഘാടകരില്‍ ഒരാളാണ് നവാസ്. നേരത്തെ ഈരാറ്റുപേട്ട സ്വദേശി അന്‍സാര്‍ നജീബിന്റെ അറസ്റ്റും പൊലീസ് രേഖപ്പെടുത്തിയിരുന്നു.

വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ പ്രോത്സാഹിപ്പിച്ചത് അന്‍സാറാണെന്ന് പൊലീസ് വ്യക്തമാക്കി. കേസില്‍ ഇവരെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. പോപ്പുലര്‍ ഫ്രണ്ട് പ്രസിഡന്റ് പി.എ.നവാസ്, കുട്ടിയെ അന്‍സാര്‍ നജീബ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തിരുന്നത്. അതില്‍ അന്‍സാറിന്റെ അറസ്റ്റാണ് ഇപ്പോള്‍ രേഖപ്പെടുത്തിയത്. കുട്ടിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ റാലിയില്‍ കുട്ടി മതവിദ്വേഷ മുദ്രവാക്യം വിളിച്ച സംഭവത്തില്‍ പൊലീസ് കേസ് എടുത്തിരുന്നു. കുട്ടിയെ റാലിക്ക് കൊണ്ടുവന്നവര്‍ക്കും, സംഘാടകര്‍ക്കുമെതിരെയാണ് കേസ്. സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന് പുറമെ നടത്തിയ പ്രാഥമിക അന്വേഷണത്തിലും മതസ്പര്‍ദ്ധ വളര്‍ത്തുന്ന വാക്യങ്ങള്‍ റാലിയില്‍ ഉപയോഗിച്ചതായി കണ്ടെത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.