റഷ്യന്‍ ആക്രമണം; മരിയുപോളിലെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും കണ്ടെത്തിയത് 200 മൃതദേഹങ്ങള്‍

റഷ്യന്‍ ആക്രമണം; മരിയുപോളിലെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും കണ്ടെത്തിയത് 200 മൃതദേഹങ്ങള്‍

കിയവ്: കനത്ത റഷ്യന്‍ ആക്രമണം നടന്ന ഉക്രെയ്ന്‍ നഗരമായ മരിയുപോളില്‍ നിന്ന് 200 ലേറെ മൃതദേഹങ്ങള്‍ കണ്ടെത്തി. ബോംബിങ്ങില്‍ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് ജീര്‍ണിച്ചു തുടങ്ങിയ ശരീരങ്ങള്‍ ലഭിച്ചതെന്ന് മേയര്‍ പെട്രോ ആന്‍ഡ്രു ഷെങ്കോ അറിയിച്ചു.

റഷ്യന്‍ അധിനിവേശത്തില്‍ ഏറ്റവും കനത്ത ബോംബിങ് നടന്ന പട്ടണങ്ങളിലൊന്നാണ് മരിയുപോള്‍. തുറമുഖ നഗരമായ മരിയുപോള്‍ പിടിച്ചെടുക്കാന്‍ റഷ്യ നീണ്ട പോരാട്ടം നടത്തി. ഈ സമയത്ത്, നിരവധി പൗരന്മാര്‍ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന സ്റ്റീല്‍ പ്ലാന്റില്‍ അഭയം പ്രാപിക്കുകയും ദിവസങ്ങളോളം അവിടെ കുടുങ്ങി കിടക്കുകയും ചെയ്തു.

റഷ്യന്‍ സൈന്യം പിടിച്ചെടുക്കാന്‍ ഉദ്ദേശിക്കുന്ന കിഴക്കന്‍ വ്യാവസായിക മേഖലയായ ഡോണ്‍ബാസില്‍ ഉക്രെയ്‌നും റഷ്യയും തമ്മില്‍ പോരാട്ടം തുടരുകയാണ്. റഷ്യന്‍ സൈന്യം സ്വ്യാറോഡൊനെറ്റ്‌സ്‌കും സമീപ നഗരങ്ങളും വളയാനും പിടിച്ചെടുക്കാനുമുള്ള ശ്രമങ്ങള്‍ ശക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.