മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. വിമാനത്താവളത്തിന് പുറത്തിറങ്ങിയ യാത്രക്കാരനില്‍ നിന്ന് രണ്ടേമുക്കാല്‍ കിലോ സ്വര്‍ണം പൊലീസ് പിടികൂടി. ബഹ്‌റൈനില്‍ നിന്നെത്തിയ ബാലുശേരി സ്വദേശി അബ്ദുല്‍ സലാമാണ് പിടിയിലായത്.
മിശ്രിത രൂപത്തിലുള്ള 2018 ഗ്രാം സ്വര്‍ണം പ്ലാസ്റ്റിക് കവറിലാക്കി അരയില്‍ കെട്ടിവച്ചും മൂന്നു സ്വര്‍ണ ഉരുളകള്‍ ശരീരത്തിലെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ചുമാണ് ഇയാള്‍ കടത്തിയത്.
കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയതിന് പിന്നാലെ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.
കരിപ്പൂരില്‍നിന്ന് രണ്ട് മാസത്തിനിടെ 14 കോടിയുടെ സ്വര്‍ണമാണ് പൊലീസ് പിടിച്ചത്.