പി.സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കി; അറസ്റ്റ് ഉടന്‍

പി.സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കി; അറസ്റ്റ് ഉടന്‍

തിരുവനന്തപുരം: അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിനിടെ മത വിദ്വേഷ പ്രസംഗം നടത്തിയെന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍ എം.എല്‍.എ പി.സി ജോര്‍ജിന്റെ ജാമ്യം റാദ്ദാക്കി. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം റദ്ദാക്കിയത്.

ഇതില്‍ പി.സി ജോര്‍ജിന് നേരത്തേ ജാമ്യം ലഭിച്ചിരുന്നു. പിന്നീട് എറണാകുളം വെണ്ണലയില്‍ നടത്തിയ പ്രസംഗത്തിലൂടെ ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പൊലീസിന്റെ പരാതിയിലാണ് കോടതി മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയത്. വെണ്ണലയിലെ പ്രസംഗത്തില്‍ പി.സി ജോര്‍ജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

ജാമ്യം റദ്ദായ സാഹചര്യത്തില്‍ പി.സി പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങും. പി.സി ജോര്‍ജ് എത്തുമെന്നറിഞ്ഞ് പാലാരിവട്ടം പൊലീസ് സ്റ്റേഷനു മുന്നില്‍ പ്രതിഷേധിച്ച പിഡിപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.