അബുദബി പാചകവാതക സിലിണ്ടർ അപകടം, മരിച്ച മലയാളിയെ തിരിച്ചറിഞ്ഞു

അബുദബി പാചകവാതക സിലിണ്ടർ അപകടം, മരിച്ച മലയാളിയെ തിരിച്ചറിഞ്ഞു

അബുദാബി: അബുദാബിയിലെ റസ്റ്ററന്‍റില്‍ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ച മലയാളിയെ തിരിച്ചറിഞ്ഞു. ആലപ്പുഴ വെൺമണി ചാങ്ങമല സ്വദേശി ശ്രീകുമാർ രാമകൃഷ്ണൻ നായരാണ് (42) മരിച്ചത്. 

ഇദ്ദേഹത്തിന്റെ വിവരങ്ങൾ ഇന്ത്യൻ എംബസിക്ക് കൈമാറി. മൃതദേഹം നാട്ടിലെത്തിക്കാൻ നടപടികൾ ആരംഭിച്ചു. അപകടത്തില്‍
106 ഇന്ത്യാക്കാർക്ക് പരുക്കേറ്റതായി അബുദബിയിലെ ഇന്ത്യന്‍ എംബസി നേരത്തെ അറിയിച്ചിരുന്നു.

ഖലീദിയ ഭാഗത്തെ റസ്റ്ററന്‍റിലാണ് തിങ്കളാഴ്ച സിലിണ്ടർ പൊട്ടിത്തെറിച്ച് ഉഗ്രസ്ഫോടനമുണ്ടായത്. പാചകവാതകം നിറയ്ക്കുന്നതിനിടെയുണ്ടായ ചോർച്ചയെ തുടർന്നാണ് അപകടമെന്നാണ് സൂചന. 

120 ഓളം പേർക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും എംബസി വൃത്തങ്ങള്‍ അറിയിച്ചു. സ്ഫോടനത്തില്‍ സമീപത്തെ നിരവധി കടകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.