ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ പൊലീസ് തിരിച്ചറിഞ്ഞതായി സൂചന. കുട്ടി എറണാകുളം തോപ്പുംപടി സ്വദേശിയാണെന്നാണ്‌വിവരം. കുട്ടിയുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളൊന്നും പൊലീസ് പുറത്ത് വിട്ടിട്ടില്ല. കുട്ടിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി ആലപ്പുഴ സൗത്ത് പൊലീസ് തോപ്പുംപടിയിലെത്തി.
മുദ്രാവാക്യം വിളിച്ച കുട്ടിയെക്കുറിച്ച് ലഭിച്ച സൂചനകള്‍ പ്രകാരമാണ് ആലപ്പുഴ പൊലീസ് എറണാകുളം തോപ്പുംപടിയിലെത്തിയത്. മുന്‍പും പോപ്പുലര്‍ ഫ്രണ്ടിന്റെ റാലികളില്‍ ഈ കുട്ടി മുദ്രാവാക്യം വിളിച്ചത് പൊലീസ് പരിശോധിച്ച് വരികയാണ്. കഴിഞ്ഞ ശനിയാഴ്ച പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴയില്‍ നടത്തിയ റാലിയിലാണ് പ്രവര്‍ത്തകന്റെ തോളിലേറി എത്തിയ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ചത്.
കുട്ടിയെ തോളിലേറ്റിയ അന്‍സാറിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കുട്ടിയെ അറിയില്ലെന്നാണ് അന്‍സാര്‍ പൊലീസിനോട് പറഞ്ഞത്. പ്രകടനത്തിനിടെ കൗതുകം തോന്നി തോളിലേറ്റിയതാണെന്നാണ് അന്‍സാര്‍ നല്‍കിയിരിക്കുന്ന മൊഴി.