പാലക്കാട്: വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. ശ്രീകൃഷ്ണപുരം ആലിപ്പറമ്പ് സ്വദേശി ഉസ്മാനെയാണ് പോക്സോ വകുപ്പ് പ്രകാരം ശ്രീകൃഷ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയോട് അധ്യാപകന്‍ മോശമായി പെരുമാറിയെന്ന പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ മെയ് 22 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്രസ വിട്ട് പോകുന്ന സമയത്ത് പതിനാലുകാരിയായ വിദ്യാര്‍ഥിനിയെ കാറില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നുമാണ് പരാതി.
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് സംഭവം പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മദ്രസ അധ്യാപകനായ ഉസ്മാനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ ഒറ്റപ്പാലം കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.