ലോകത്തിലെ ഏറ്റവും വേഗതയേറിയ മൊബൈൽ നെറ്റ്‌വർക്കായി എത്തിസലാത്ത്

ലോകത്തിലെ ഏറ്റവും വേഗതയേറിയ മൊബൈൽ നെറ്റ്‌വർക്കായി  എത്തിസലാത്ത്

ലോകത്തിലെ ഏറ്റവും വേഗമേറിയ മൊബൈല്‍ ഇന്‍റർനെറ്റ് സേവന ദാതാക്കളായി യുഎഇയിലെ എത്തിസലാത്ത്. ഓക്‌ലയുടെ സ്പീഡ്‌ടെസ്റ്റ് എന്നറിയപ്പെടുന്ന സ്പീഡ്‌ടെസ്റ്റിന്‍റെ റാങ്കിംഗിലാണ് എത്തിസലാത്ത് ഒന്നാമതെത്തിയത്. ആധുനിക ചിപ്‌സെറ്റുകൾ ഉപയോഗിച്ചാണ് പരിശോധന നടത്തിയാണ് സ്പീഡ് സ്കോർ'ഓക്ല വിലയിരുത്തിയത്. എത്തിസലാത്തിന് 98.78 സ്പീഡ് സ്കോറാണ് കിട്ടിയത്. ദക്ഷിണ കൊറിയയില്‍ നിന്നുളള എസ് കെ ടെലകോം, ഖത്തറിലെ ഓറീഡോ, ബള്‍ഗേറിയയിലെ വിവാകോം, നെതർലന്‍സിലെ ടി മൊബൈല്‍, കാനഡയിലെ ടെലസ്, നോ‍ർവയിലെ ടെലെനോർ, അല്‍ ബേനിയയിലെ വോഡാഫോണ്‍, ചൈനയിലെ ചിനാ മൊബൈല്‍ തുടങ്ങിയവയും ആദ്യസ്ഥാനങ്ങളില്‍ ഇടം പിടിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.