ദുബായ്: ഗുഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ തിരയുന്ന കെട്ടിടമായി ബുർജ് ഖലീഫ. ഗൂഗിള്‍ തന്നെയാണ് ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്. ഈഫല്‍ ഗോപുരവും ഇന്ത്യയിലെ താജ്മഹലും ബുർജ് ഖലീഫയ്ക്ക് പിന്നിലുണ്ട്.
ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ ഏറ്റവും പ്രശസ്തിയുളള രാജ്യമായി ഇന്തോന്വേഷ്യ മാറി. ജക്കാർത്തയാണ് ഏറ്റവും കൂടുതല്‍ പേർ തിരയുന്ന നഗരം.
ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ആരംഭിച്ച് 15 വർഷമാകുന്നതിന്റെ ഭാഗമായാണ് കണക്കുകള്‍ പുറത്തുവിട്ടത്.