കുവൈറ്റ് സിറ്റി: ചങ്ങനാശേരി വെരൂര്‍ സ്വദേശിയും തെക്കിഴത്ത് ജേക്കബ് ഫിലോമിന ദമ്പതികളുടെ മകനുമായ ജോ സാം ജേക്കബ് നിര്യാതനായി. 45 വയസായിരുന്നു. ബുധനാഴ്ച വൈകിട്ട് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
സംസ്‌ക്കാരം പിന്നീട് നാട്ടില്‍ നടത്തും. ഭാര്യ ഫെന്‍സി മാത്യൂ (അല്‍ സലാം ഹോസ്പിറ്റല്‍ കുവൈറ്റ്) പൂഞ്ഞാര്‍ കുന്നേല്‍ കുടുംബാംഗമാണ്. മകള്‍ കരോളിന്‍ ഫിലോ ജേക്കബ് (ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി, യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ അബ്ബാസിയ).