ചോറ്റാനിക്കര: പത്ത് മാസം പ്രായമായ കുഞ്ഞിന്റെ മുഖത്തടിച്ച കേസില്‍ ആയ അറസ്റ്റില്‍. പിറവം നാമക്കുഴി തൈപ്പറമ്പില്‍ സാലി മാത്യു (48) ആണ് പിടിയിലായത്. എരുവേലി സ്വദേശിയായ ഡോക്ടറുടെ കുട്ടിയെ ആണ് ഇവര്‍ ഉപദ്രവിച്ചത്. കഴിഞ്ഞ 21നാണ് സംഭവം നടന്നത്.
കുട്ടി ഉറങ്ങാത്തതിന്റെ ദേഷ്യത്തില്‍ സാലി കുഞ്ഞിന്റെ മുഖത്തടിക്കുകയായിരുന്നു. വീട്ടിലെ നിരീക്ഷണ ക്യാമറയില്‍ ഈ ദൃശ്യം കണ്ടതിനെ തുടര്‍ന്ന് അന്നു തന്നെ ഇവരെ ജോലിയില്‍ നിന്നു പറഞ്ഞുവിട്ടു. കുട്ടിയുടെ ചെവിയില്‍ നിന്നു രക്തം വന്നതോടെയാണു ചികിത്സ തേടിയ ശേഷം ചോറ്റാനിക്കര പോലീസില്‍ പരാതി നല്‍കിയത്.
കുട്ടിയുടെ കര്‍ണപുടത്തിനു പരുക്കുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.