പി.സി ജോര്‍ജ് ജയില്‍ മോചിതനായി; പിണറായിക്ക് തൃക്കാക്കരയില്‍ മറുപടി പറയുമെന്ന് പി.സി

പി.സി ജോര്‍ജ് ജയില്‍ മോചിതനായി; പിണറായിക്ക് തൃക്കാക്കരയില്‍ മറുപടി പറയുമെന്ന് പി.സി

തിരുവനന്തപുരം: വിവാദ പ്രസംഗ കേസില്‍ റിമാന്‍ഡിലായിരുന്ന മുന്‍ എംഎല്‍എ പി.സി ജോര്‍ജ് ജയില്‍ മോചിതനായി. ജാമ്യം ലഭിച്ച ശേഷം പുറത്തിറങ്ങിയ പി സി ജോര്‍ജിനെ ബിജെപി പ്രവര്‍ത്തകര്‍ പൂമാല അണിയിച്ച് സ്വീകരിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍ തനിക്കെതിരെ തൃക്കാക്കരയില്‍ പറഞ്ഞതിന് മറ്റന്നാള്‍ അവിടെ വച്ചുതന്നെ മറുപടി പറയുമെന്ന് ജയില്‍ മോചിതനായ ശേഷം പി.സി ജോര്‍ജ് പറഞ്ഞു. പിണറായിക്കുള്ള വ്യക്തമായ മറുപടി തന്റെ പക്കലുണ്ട്. അത് തൃക്കാക്കരയില്‍ പറയും. ബിജെപിക്കു വേണ്ടി പ്രചാരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഹൈക്കോടതിയാണ് പി.സി ജോര്‍ജിന് ഇന്ന് ജാമ്യം അനുവദിച്ചത്. വെണ്ണലയിലും തിരുവനന്തപുരത്തും നടത്തിയ രണ്ട് പ്രസംഗങ്ങള്‍ക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്. പ്രായവും ജനപ്രതിനിധിയായിരുന്നു എന്നതും പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്.

കര്‍ശനമായ ഉപാധികളോടെയാണ് ജാമ്യം. സമാനമായ പ്രസംഗങ്ങള്‍ നടത്തരുത്, ചോദ്യം ചെയ്യലിനു ഹാജരാവണം, അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയ ഉപാധികളാണ് കോടതി മുന്നോട്ടു വച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.