നിധീരിക്കൽ മാണിക്കത്തനാർ മെമ്മോറിയൽ 6's ടർഫ് ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി

നിധീരിക്കൽ മാണിക്കത്തനാർ മെമ്മോറിയൽ 6's ടർഫ് ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി

കുറവിലങ്ങാട് :എസ് എം വൈ എം പാലാ രൂപതയുടെയും കുറവിലങ്ങാട് ഫൊറോനയുടെയും യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ രൂപതാതല ഫുട്ബോൾ മത്സരം കുറവിലങ്ങാട് വച്ച് നടത്തപ്പെടുന്നു. മെയ് 27, 28,29 തിയതികളിലായി നടക്കുന്ന മത്സരത്തിൽ പാലാ രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 46 ടീമുകൾ മത്സരിക്കുന്നു.
മെയ് 27 ന് വൈകുന്നേരം നാലുമണിക്ക് കടുത്തുരുത്തി എംഎൽഎ മോൻസ് ജോസഫ് ഉദ്ഘാടനകർമ്മം നിർവഹിച്ച് മത്സരത്തിന് ആരംഭം കുറിച്ചു.

രൂപതാ ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, ജോയിന്റ് ഡയറക്ടർ സി. ജോസ്മിത എസ് എം എസ്, ഫൊറോനാ, യൂണിറ്റ് രക്ഷാധികാരി ആർച്ച് പ്രീസ്റ് റവ.ഫാ. അഗസ്റ്റിൻ കുട്ടിയാനി, ഫൊറോന ഡയറക്ടർ ഫാ. ജോസ് കുഴിഞ്ഞാലിൽ, രൂപതാ പ്രസിഡന്റ് ജോസഫ് കിണറ്റുകര, ജനറൽ സെക്രട്ടറി ഡിബിൻ ഡൊമിനിക്, വൈസ് പ്രസിഡന്റ് റിന്റു റെജി ,എഡ്വിൻ ജോഷി,ടോണി കവിയിൽ, നവ്യ ജോൺ,മെറിൻ തോമസ്, ലിയ തേരെസ് ബിജു, ലിയോൺസ് സായി,എലിസബത്ത് ഫൊറോനാ പ്രസിഡന്റ്‌ സച്ചിൻ, യൂണിറ്റ് പ്രസിഡന്റ് ഷിബിൻ, എന്നിവർ നേതൃത്വം നൽകി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.