ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ കടയില്‍ നിന്ന് പഴകിയ 200 കിലോ മീന്‍ പിടിച്ചെടുത്തു

ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ കടയില്‍ നിന്ന് പഴകിയ 200 കിലോ മീന്‍ പിടിച്ചെടുത്തു

കോട്ടയം: നടന്‍ ധര്‍മജന്റെ ഉടമസ്ഥതയിലുള്ള കോട്ടയത്തെ ധര്‍മൂസ് ഫിഷ് ഹബ്ബില്‍ നിന്നും 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു. പിഴ അടയ്ക്കാന്‍ നോട്ടീസും നല്‍കി. ഫിഷറീസ് വകുപ്പും ഭക്ഷ്യവകുപ്പും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം കണ്ടെടുത്തത്.

കോട്ടയം കഞ്ഞിക്കുഴിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ നിന്നാണ് മത്സയം പിടിച്ചെടുത്തത്. പിടിച്ചെടുത്ത മത്സ്യം നശിപ്പിച്ചു.

അതേസമയം കഴിഞ്ഞ 25 ദിവസത്തിനിടെ സംസ്ഥാനത്ത് പരിശോധനയില്‍ നടപടി സ്വീകരിച്ചത് 331 ഭക്ഷണവിതരണ കടകള്‍ക്ക് എതിരേയാണ്. 1417 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.