കോട്ടയം: പിണറായി വിജയന്റേത് നാണം കെട്ട രാഷ്ട്രീയമെന്ന് മുന്‍ എം എല്‍ എ പി സി ജോര്‍ജ്. തൃക്കാക്കരയില്‍ തിരഞ്ഞെടുപ്പില്ലായിരുന്നെങ്കില്‍ തനിക്കെതിരെ എഫ് ഐ ആര്‍ പോലും ഇടില്ലായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വിദ്വേഷ പ്രസംഗ കേസില്‍ മൊഴിയെടുക്കാനായി ഞായറാഴ്ച തിരുവനന്തപുരം ഫോര്‍ട്ട് അസി. കമ്മിഷണര്‍ ഓഫീസില്‍ ഹാജരാകാനായിരുന്നു പൊലീസിന്റെ നിര്‍ദേശം.
അതേസമയം അനാരോഗ്യം കാരണം ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്നും, പൊലീസ് നിര്‍ദേശിക്കുന്ന മറ്റൊരു ദിവസം ഹാജരാകാമെന്നും പി സി ജോര്‍ജ് ഉദ്യോഗസ്ഥരെ അറിയിച്ചു.