ബേബി ജോണ്‍ കലയന്താനിയെ ചെറുപുഷ്പം മിഷന്‍ ലീഗ് ആദരിച്ചു

ബേബി ജോണ്‍ കലയന്താനിയെ ചെറുപുഷ്പം മിഷന്‍ ലീഗ് ആദരിച്ചു

കൊച്ചി: പ്രശസ്ത ഗാനരചയിതാവ് ബേബി ജോണ്‍ കലയന്താനിയെ ചെറുപുഷ്പം മിഷന്‍ ലീഗ് ദേശീയ സമിതിയുടെ നേതൃത്വത്തില്‍ ആദരിച്ചു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മൊമന്റോ നല്‍കി. മിഷന്‍ ലീഗിന്റെ പ്ലാറ്റിനം ജൂബിലി ഗാനമായ 'മേലെ വാനില്‍ പാറും' എന്ന് തുടങ്ങുന്ന ഗാനം രചിച്ചതും സംഗീതം നല്‍കിയതും ബേബി ജോണ്‍ ആണ്.

കോതമംഗലം രൂപത അംഗമായ ബേബി ജോണ്‍ കലയന്താനി നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. നിരവധി അവാര്‍ഡുകളും അദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 75 വര്‍ഷം തികയുന്ന ജൂബിലി വര്‍ഷത്തില്‍ വിപുലമായ പരിപാടികളാണ് മിഷന്‍ ലീഗ് ഒരുക്കിയിരിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.