മലപ്പുറം: മലപ്പുറം ചട്ടിപ്പറമ്പ് ചേങ്ങോട്ടൂരില്‍ പന്നിവേട്ടയ്ക്കിടെ വെടിയേറ്റ് യുവാവ് മരിച്ചു. ചട്ടിപ്പറമ്പ് ആക്കപ്പറമ്പിലെ കണക്കയില്‍ അലവി എന്ന കുഞ്ഞാന്റെ മകന്‍ ഇന്‍ഷാദ് എന്ന ഷാനു (28) ആണ് വെടിയേറ്റ് മരിച്ചത്.
ചേങ്ങോട്ടൂരിലെ കാട് പിടിച്ച സ്ഥലത്ത് കാട്ടുപന്നികളുണ്ടെന്ന വിവരം അറിഞ്ഞാണ് ഷാനുവും രണ്ടു സൃഹൃത്തുക്കളും ചേര്‍ന്ന് തോക്കുമായി പന്നി വേട്ടയ്ക്കിറങ്ങിയത്. ഇതിനിടെ ഉന്നം തെറ്റി വെടികൊണ്ടാണ് മരിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക വിവരം. ഇതിനിടെ ഉന്നം തെറ്റി വെടികൊണ്ടാണ് മരിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക വിവരം.
സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചട്ടിപ്പറമ്പിനു സമീപമുള്ള ചേങ്ങോട്ടൂരിലെ വഴിയോരം തന്നെ കാടുപിടിച്ചു കിടക്കുന്ന അവസ്ഥയിലാണ്. ഇവിടെ പലപ്പോഴും പന്നികളുടെയും നായകളുടെയും അടക്കം ശല്യമുണ്ടാകാറുണ്ട്. ഇതുവഴി കാല്‍നടയായി സഞ്ചരിക്കാനും നാട്ടുകാര്‍ക്ക് ഭയമാണ്.
ഒപ്പമുണ്ടായിരുന്ന അക്ബര്‍ അലി, സനീഷ് എന്നിവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ലൈസന്‍സില്ലാത്ത നാടന്‍ തോക്കില്‍ നിന്നാണ് വെടിയേറ്റതെന്നാണ് വിവരം. ഇര്‍ഷാദിന്റെ മൃതദേഹം പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളേജിലാണുള്ളത്.