ഇടുക്കി: പൂപ്പാറയ്ക്കടുത്ത് ശാന്തന്‍പാറയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായതായി പരാതി. ഇതര സംസ്ഥാനക്കാരിയായ പതിനഞ്ചുകാരിയെയാണ് നാല് പേര്‍ ചേര്‍ന്ന് ആക്രമിച്ചത്. രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
സുഹൃത്തിനൊപ്പം ഇന്നലെ വൈകിട്ട് ശാന്തന്‍പാറയില്‍ എത്തിയതാണ് പെണ്‍കുട്ടി. ഇവര്‍ ഒരു തേയിലത്തോട്ടത്തില്‍ സംസാരിച്ച് നില്‍ക്കുന്നതിനിടെ നാല് പേര്‍ എത്തി പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനെ തല്ലിയോടിച്ചു. അതിന് ശേഷം തേയിലത്തോട്ടത്തില്‍ വെച്ച് പെണ്‍കുട്ടിയെ ആക്രമിച്ചുവെന്നാണ് വിവരം.
പ്രതികളില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം നടത്തി വരികയാണ്. പെണ്‍കുട്ടിയെ പിന്നീട് വൈദ്യപരിശോധനക്ക് വിധേയയാക്കി. പെണ്‍കുട്ടിയെ ആക്രമിച്ച മറ്റ് രണ്ട് പേര്‍ തമിഴ്നാട്ടിലേക്ക് കടന്നതായാണ് സൂചന.