തിരുവനന്തപുരം: ഒടുവില്‍ പത്തു കോടിയുടെ വിഷു ബംപര്‍ ലോട്ടറി കിട്ടിയ ഭാഗ്യവാനെ കണ്ടെത്തി. കന്യാകുമാരി സ്വദേശിയായ ഡോക്ടര്‍ക്കും ബന്ധുവിനുമാണ് ബംപര്‍ സമ്മാനം ലഭിച്ചത്.
ടിക്കറ്റുമായി ഇരുവരും ലോട്ടറി ഓഫിസില്‍ എത്തി. മണവാളക്കുറിശ്ശി സ്വദേശി ഡോ. എം പ്രദീപ് കുമാര്‍, ബന്ധുവായ രമേശ് എന്നിവര്‍ക്കാണ് സമ്മാനം. ബന്ധുവിനെ കൂട്ടാനായി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ടിക്കറ്റ് എടുത്തതെന്ന് ഡോ. മനോജ് പറഞ്ഞു.
നറുക്കെടുപ്പു കഴിഞ്ഞ് ഒരാഴ്ചയ്ക്കു ശേഷമാണ് വിജയികള്‍ ആരെന്ന് അറിയുന്നത്. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിനു സമീപം വിറ്റ ടിക്കറ്റിനാണ് സമ്മാനമെന്ന് നേരത്തെ സൂചന ലഭിച്ചിരുന്നു. കിഴക്കേക്കോട്ടയിലെ ചൈതന്യ ലക്കി സെന്ററിൽ നിന്ന് വിറ്റ് പത്തു കോടി രൂപയുടെ ഒന്നാം സമ്മാനം 727990 എന്ന ടിക്കറ്റിനാണ്.