യുഎഇ: യുഎഇയില്‍ ഇന്ന് 383 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 379 പേർ രോഗമുക്തി നേടി. 1 മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 14064 ആണ് സജീവ കോവിഡ് കേസുകള്‍. 151,541 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 383 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.
രാജ്യത്ത് ഇതുവരെ 907,824 പേർക്ക് കോവിഡ് റിപ്പോർട്ട് ചെയ്തപ്പോള്‍ 891,455 പേർ രോഗമുക്തി നേടി. 84 ദിവസങ്ങള്‍ക്കിപ്പുറം ഇന്നലെ 2 പേരുടെയും ഇന്ന് ഒരാളുടെയും മരണം റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് കോവിഡ് മൂലമുണ്ടാകുന്ന ആരോഗ്യസങ്കീർണതകളാല്‍ മരിച്ചവരുടെ എണ്ണം 2305 ആയി.