യുഎഇ ഇസ്രായേല്‍ സ്വതന്ത്ര വ്യാപാരകരാർ നാളെ ഒപ്പുവയ്ക്കും

യുഎഇ ഇസ്രായേല്‍ സ്വതന്ത്ര വ്യാപാരകരാർ നാളെ ഒപ്പുവയ്ക്കും

യുഎഇ: യുഎഇയും ഇസ്രായേലും തമ്മില്‍ സ്വതന്ത്രവ്യാപാര കരാർ നാളെ ഒപ്പുവയ്ക്കും. ഇരു രാജ്യങ്ങളും തമ്മിലുളള വ്യാപാരം വർദ്ധിപ്പിക്കുകയെന്നുളളതാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്. 

കരാർ നിലവില്‍ വരുന്നതോടെ ഭക്ഷണം, കൃഷി, സൗന്ദര്യവർദ്ധക വസ്തുക്കൾ, മെഡിക്കൽ ഉപകരണങ്ങൾ, മരുന്ന് എന്നിവയുൾപ്പെടെ 96 ശതമാനം ഉൽപ്പന്നങ്ങൾക്കും കസ്റ്റംസ് തീരുവ ഒഴിവാക്കും. 

2020 ലാണ് ഇരു രാജ്യങ്ങളും അബ്രഹാം അക്കോർഡില്‍ ഒപ്പുവച്ചത്. ഒരു അറബ് രാജ്യവുമായുളള ഇസ്രായേലിന്‍റെ ആദ്യ വ്യാപാര ഇടപാടാണ് ഇത്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.