കേരളത്തില്‍ ഇത്തവണ കാലവര്‍ഷം കുറയും; ജൂണില്‍ മഴ പതിവും മഴ കുറയും

കേരളത്തില്‍ ഇത്തവണ കാലവര്‍ഷം കുറയും; ജൂണില്‍ മഴ പതിവും മഴ കുറയും

തിരുവനന്തപുരം: കേരളത്തില്‍ ഇത്തവണ കാലവര്‍ഷം സാധാരണയിലും കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതുക്കിയ മണ്‍സൂണ്‍ പ്രവചന പ്രകാരം കേരളത്തില്‍ ഇത്തവണ സാധാരണയില്‍ കുറവ് മഴ ലഭിക്കാനാണ് സാധ്യത. ഇന്ന് പുറത്തിറക്കിയ പ്രവചന പ്രകാരം ജൂണ്‍ മാസത്തിലും കേരളത്തില്‍ സാധാരണയില്‍ കുറവ് മഴ ലഭിക്കാനുള്ള സൂചനയാണ് നല്‍കുന്നത്.

അതേസമയം, കാലവര്‍ഷം ഔദ്യോഗികമായി കേരളം മുഴുവന്‍ വ്യാപിച്ച് കര്‍ണാടകയില്‍ പ്രവേശിച്ചിട്ടുണ്ട്. ഇന്ന് എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് മുതല്‍ ജൂണ്‍ നാല് വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഏപ്രിലില്‍ പുറത്തിറക്കിയ അറിയിപ്പിലും ശരാശരിയിലും താഴെ മഴയാണ് കേരളത്തില്‍ ലഭിക്കുകയെന്ന് പറഞ്ഞിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.