യുഎഇ: യുഎഇയില്‍ ഇന്ധനവില വർദ്ധിച്ചു. ജൂണ്‍ മാസത്തില്‍ സൂപ്പർ 98 പെട്രോള്‍ ലിറ്ററിന് 4 ദിർഹം 15 ഫില്‍സായി ഉയർന്നു. 3 ദിർഹം 66 ഫില്‍സുണ്ടായിരുന്ന സ്ഥാനത്താണ് ഈ വർദ്ധനവ്. സ്പെഷല്‍ 95 ലിറ്ററിന് 4 ദിർഹം 03 ആയും ഇ പ്ലസിന് 3 ദിർഹം 96 ഫില്‍സായും ഉയർന്നു.

മെയില്‍ യഥാക്രമം 3 ദിർഹം 55 ഫില്‍സും 3 ദിർഹം 48 ഫില്‍സുമായിരുന്നു വില. ഡീസലിനും വില വർദ്ധിച്ചു. മെയില്‍ 4 ദിർഹം 08 ഫില്‍സുണ്ടായിരുന്ന ഡീസലിന് 4 ദിർഹം 14 ഫില്‍സായി ഉയർന്നു.