കോവിഡ് പഠനം പാതിവഴിയിലാക്കി; പ്ലസ് വണ്‍ പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥി സമരം

കോവിഡ് പഠനം പാതിവഴിയിലാക്കി; പ്ലസ് വണ്‍ പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥി സമരം

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ നിയതി നീട്ടണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥി സമരം. ജൂണ്‍ 13 മുതലാണ് പരീക്ഷകള്‍ ആരംഭിക്കുന്നത്. പത്ത് മാസം കൊണ്ട് തീര്‍ക്കേണ്ട സിലബസ് മൂന്ന് മാസം കൊണ്ട് തീര്‍ത്താണ് അതിവേഗം പരീക്ഷ നടത്തുന്നതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. മാത്രവുമല്ല പഠിക്കാന്‍ വേണ്ടത്ര സമയം കിട്ടിയില്ലെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.കോവിഡ് കാരണം പഠനം പാതിവഴിയിലായെന്നും പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘടിപ്പിച്ചത്. ഫോക്കസ് ഏരിയ നിശ്ചയിക്കണമെന്ന ആവശ്യവും വിദ്യാര്‍ഥികള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.

അതേസമയം വിദ്യാര്‍ഥികളുടേത് അനാവശ്യ സമരമെന്നാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞത്. ആറു മാസം മുന്‍പെ പ്രഖ്യാപിച്ച പരീക്ഷയാണിതെന്നായിരുന്നു വി. ശിവന്‍ കുട്ടിയുടെ പ്രതികരണം.

ഇത്തവണത്തെ പ്ലസ് വണ്‍ മാതൃകാ പരീക്ഷ ജൂണ്‍ രണ്ടു മുതല്‍ ഏഴു വരെയും പൊതു പരീക്ഷ ജൂണ്‍ 13 മുതല്‍ 30 വരെയും നടത്താനാണ് തീരുമാനം. ജൂലൈ ഒന്നിന് രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ക്ലാസുകള്‍ ആരംഭിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.