യുഎഇ: യുഎഇയില്‍ ഇന്ന് 442 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 394 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 231,962 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 442 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.
14,104 ആണ് സജീവ കോവിഡ് കേസുകള്‍. രാജ്യത്ത് ഇതുവരെ 908647 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 892238 പേർ രോഗമുക്തി നേടി. 2305 പേരാണ് മരിച്ചത്.