തൃശൂര്‍: സ്‌കൂള്‍ വിദ്യാര്‍ഥിക്ക് പാമ്പ് കടിയേറ്റു. വടക്കാഞ്ചേരി ആനപ്പറമ്പ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയെ സ്‌കൂള്‍ ബസില്‍ നിന്ന് ഇറങ്ങിയപ്പോള്‍ പാമ്പ് കടിക്കുകയായിരുന്നു. കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
പാമ്പ് കടിച്ചുവെന്ന് സൂചന ലഭിച്ചപ്പോഴെ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. ഇന്ന് വടക്കാഞ്ചേരി ബോയ്സ് സ്‌കൂളിലേക്ക് പോകേണ്ടതായിരുന്നു കുട്ടികള്‍. എന്നാല്‍ അവിടെ ചില നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരേഗമിക്കുന്നതിനാലാണ് ഇവരെ ആനപ്പറമ്പ് ഗേള്‍സ് സ്‌കൂളിലേക്ക് എത്തിച്ചത്.
കാട് പിടിച്ച് കിടന്ന പ്രദേശം കഴിഞ്ഞ ദിവസങ്ങളിലാണ് വൃത്തിയാക്കിയതെന്ന് വാര്‍ഡ് കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നു. ഇന്ന് രാവിലെ സ്‌കൂളിലേക്ക് എത്തി ബസില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുന്നതിനിടെയാണ് കടിയേറ്റത്.