യുഎഇയില്‍ കോവിഡ് കേസുകള്‍ കൂടുന്നു

യുഎഇയില്‍ കോവിഡ് കേസുകള്‍ കൂടുന്നു

ദുബായ്: യുഎഇയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ വർദ്ധനവ്. ഇന്ന് 575 പേരിലാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. 242,364 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗം റിപ്പോർട്ട് ചെയ്തത്. 449 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തില്ല. 14230 ആണ് സജീവ കോവിഡ് കേസുകള്‍.

രാജ്യത്ത് ഇതുവരെ 909222 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 892687 പേർ രോഗമുക്തി നേടി. 2305 പേരാണ് മരിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.