ദുബായ്: ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന് ദുബായിലെ മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ സന്ദർശിച്ചു. 2106 മുതല്‍ ദുബായുടെ ബ്രാന്‍ഡ് അംബാസിഡറാണ് ഷാരൂഖ്. യുഎഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ച ആദ്യ ഇന്ത്യന്‍ താരങ്ങളിലൊരാളുകൂടിയാണ് അദ്ദേഹം. ഭാവി സൃഷ്ടിക്കാം ഷാരൂഖാനൊപ്പം എന്ന പരസ്യക്യാംപെയിനിന്റെ ഭാഗമായാണ് അദ്ദേഹം മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ സന്ദർശിച്ചത്.

ദുബായ് നഗരം അനുഭവിച്ചറിയാന്‍, അതിമനോഹരമായ മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ സന്ദർശിക്കാന്‍, ലോകത്തെ ക്ഷണിക്കുകയാണ് ഷാരൂഖ് ഖാന്. മ്യൂസിയത്തിനുളളിലെ കാഴ്ചകളെല്ലാം വീഡിയോയില്‍ അദ്ദേഹം വിശദീകരിക്കുന്നുണ്ട്.