തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാം ദിവസവും ആയിരം കടന്ന് കോവിഡ് രോഗികള്‍. ഇന്ന് 1,278 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളത്താണ് ഏറ്റവുമധികം രോഗികള്‍ ഉള്ളത്. 407 കേസുകള്‍. 24 മണിക്കൂറിനിടെ ഒരു കോവിഡ് മരണവും സ്ഥിരീകരിച്ചു.
ഇന്നലെ 1370 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. നാല് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെയും ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ എറണാകുളം ജില്ലയിലായിരുന്നു. 463 പേര്‍. തിരുവനന്തപുരം ജില്ലയില്‍ 239 പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു.
നീണ്ട ഇടവേളയ്ക്ക് ശേഷം തിങ്കളാഴ്ചയാണ് സര്‍ക്കാര്‍ വീണ്ടും കോവിഡ് കണക്കുകള്‍ പുറത്തു വിട്ടത്. മെയ് 31ന് 1,161 പേര്‍ക്കായിരുന്നു സംസ്ഥാനത്ത് രോഗ ബാധ. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഏഴ് പേര്‍ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചു.