മലയാളി നേഴ്സിന് ഷാർജയിൽ വാഹനാപകടത്തിൽ ദാരുണാന്ത്യം

മലയാളി നേഴ്സിന് ഷാർജയിൽ  വാഹനാപകടത്തിൽ ദാരുണാന്ത്യം

ഷാർജ: നെടുങ്കുന്നം കിഴക്കേമറ്റം ബാബുവിന്റെ മകൾ ചിഞ്ചു ജോസഫ് ( 29 ) ഷാർജയിൽ ഇന്നലെയുണ്ടായ വാഹനാപകടത്തിൽ മരിച്ചു.

ഷാർജയിൽ റോഡ് ക്രോസ് ചെയ്യുമ്പോൾ പിന്നിൽ നിന്ന് അമിത വേഗതയിൽ വന്ന വാഹനം ചിഞ്ചുവിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടനെ തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബർദുബൈ ആസ്റ്റർ മെഡിസിറ്റി ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സ് ആയിരുന്നു.

ചിഞ്ചുവിന്റെ ഭർത്താവും നാലു വയസ്സുള്ള കുഞ്ഞും നാട്ടിൽ ആണ് ഉള്ളത്. മൃതദേഹം ഇന്ന് (വെള്ളിയാഴ്ച്ച) വൈകിട്ട് ഉള്ള എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകും. യുഎഇയിൽ തന്നെയുള്ള സഹോദരി അഞ്ചു ജോസഫ് മൃതദേഹത്തെ അനുഗമിക്കും.

ആസ്റ്റർ മാനേജ്മെന്റിന്റെയും മലയാളി സാമൂഹ്യ പ്രവർത്തകരുടെയും ഇടപെടലാണ് ഇത്രവേഗം മൃതദേഹം നാട്ടിലെത്തുന്ന വഴിയൊരുക്കിയത്.
മൃതസംസ്കാരസമയം പിന്നീട് അറിയിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.