ആലുവ: കേരള വിധവ സംഘം 11 ാം സംസ്ഥാന സമ്മേളനം ശനി, ഞായര്‍ ദിവസങ്ങളില്‍ ആലുവയില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വൈ.എം.സി.എ ഹാളില്‍ ചേരുന്ന സംസ്ഥാന ജനറല്‍ കൗണ്‍സില്‍ സംസ്ഥാന ചെയര്‍മാന്‍ ടി.എന്‍. രാജന്‍ ഉദ്ഘാടനം ചെയ്യും.
വൈകീട്ട് 6.30 ന് ചേരുന്ന സാംസ്‌കാരിക സമ്മേളനം നിര്‍ജന സാംസ്‌കാരിക സമിതി അധ്യക്ഷ വോള്‍ഗ തോമസ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കലാമത്സരങ്ങളും നടക്കും. ഞായറാഴ്ച മഹാനമി ഓഡിറ്റോറിയത്തില്‍ ചേരുന്ന വാര്‍ഷിക സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.
വാര്‍ത്ത സമ്മേളനത്തില്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ടി.എന്‍. രാജന്‍, വര്‍ക്കിങ് പ്രസിഡന്റ് രജനി ഉദയന്‍, ജനറല്‍ സെക്രട്ടറി ഗീത തമ്പാന്‍, സ്വാഗതസംഘം ചെയര്‍മാന്‍ എ.എം. സെയ്ദ്, ജനറല്‍ കണ്‍വീനര്‍ മോളി ചാര്‍ളി, കണ്‍വീനര്‍മാരായ സുജാത വിശ്വനാഥ്, വോള്‍ഗ തോമസ്, പുഷ്പാകാന്തി എന്നിവരും പങ്കെടുത്തു.