കൊച്ചി: പി ടി തോമസിനെപ്പോലെ പരിസ്ഥിതി വാദിയായിരിക്കും താനുമെന്ന് തൃക്കാക്കര നിയുക്ത എം എല്‍ എ ഉമ തോമസ്. പരിസ്ഥിതി വിഷയങ്ങള്‍ പഠിച്ച് പരിഹരിക്കാന്‍ ശ്രമിക്കും. പിടിയെ പോലെ നിയമ സഭയില്‍ ശക്തമായ നിലപാടുകളെടുക്കുമെന്നും ഉമ തോമസ് വ്യക്തമാക്കി.
പി ടി പാതി വഴിയില്‍ അവസാനിപ്പിച്ച കൊച്ചിയിലെ വെള്ളക്കെട്ടിന് പരിഹാരം കാണല്‍, കൊച്ചി മെട്രോ എക്സ്റ്റന്‍ഷന്‍ അടക്കമുള്ളവക്ക് മുന്‍ഗണന നല്‍കുമെന്നും ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കവെ അവര്‍ വ്യക്തമാക്കി.
ഭര്‍ത്താവ് മരിച്ച സ്ത്രീകള്‍ പൊതുരംഗത്ത് ഇറങ്ങരുതെന്നുള്ള നിലപാട് മുഖ്യമന്ത്രി മാറ്റണം. വിധവ മുമ്പ് ചിതയിലാണ് ചാടിയിരുന്നത്. പക്ഷെ ഇപ്പോള്‍ രാഷ്ട്രീയത്തിലേക്കാണ് വരുന്നതെന്ന തരത്തിലുള്ള പ്രസ്താവനകള്‍ ഒഴിവാക്കണം. മരണം സൗഭാഗ്യമായി കണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് തൃക്കാക്കര ജനത കൊടുത്ത മറുപടിയാണ് തന്റെ വിജയം.
തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാല്‍ എല്ലാവരെയും ഒരു പോലെ കാണുമെന്നും ഉമ തോമസ് പറഞ്ഞു.