സലാല: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയുടെ വിജയം സലാലയിൽ ഒഐസിസി കമ്മിറ്റി കേക്ക് മുറിച്ചു ആഘോഷിച്ചു. സാധാരണക്കാരുടെ നെഞ്ചത്ത് കൂടി മഞ്ഞക്കുറ്റി ഇട്ടു ഭരണത്തിന്റെ ദാർഷ്ട്യം കാണിച്ച പിണറായിക്കുള്ള ജനങ്ങളുടെ മറുപടി ആണ് ഉമാ തോമസിന്റെ വിജയമെന്നും പിണറായി സർക്കാർ കേരളത്തിലെ ഇടതുപക്ഷത്തിന്റെ അവസാന സർക്കാർ ആയിരിക്കുമെന്നും യോഗം ഉത്ഘാടനം ചെയ്തുകൊണ്ട് പ്രസിഡന്റ് ശ്രീ. സന്തോഷ്കുമാർ പി.കെ അഭിപ്രായപെട്ടു.
തൃക്കാക്കരയുടെ മനസിലെ നോവാണ് ഈ തെരഞ്ഞെടുപ്പു ഫലമെന്നും തൃക്കാക്കരയിലെ അമ്മമാരുടെയും സോദരിമാരുടെയും നെഞ്ചിൽ ചവിട്ടി വിജയിച്ചു കയറാമെന്നു ധരിച്ച പിണറായി യുടെ അഹങ്കാരത്തിന്റെ പ്രതിഫലമാണ് ഈ വിജയമെന്നും ആമുഖ പ്രസംഗത്തിൽ വനിതാ സെക്രട്ടറി ധന്യ രാജൻ അഭിപ്രായപെട്ടു.
പിണറായി സർക്കാരിന്റെ നെറികെട്ട ഭരണത്തിൽ കേരള ജനത തെറ്റ് തിരുത്തി തുടങ്ങിയെന്നും ഈ വിജയം വരാനിരിക്കുന്ന വലിയ വിജയങ്ങളുടെ ആരംഭം ആണെന്നും യോഗത്തിൽ പ്രസംഗിച്ച കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ശ്രീദീപക് മോഹൻദാസ്, ബാബു കുറ്റിയാടി എന്നിവർ അഭിപ്രായപെട്ടു.
ഹരിചേർത്തല ബിനോയ്,ഷിജു ജോർജ്, പ്രവീൺ,നിജേഷ്, പ്രസാദ്, സാജൻ, ടിജോ,അജിത്, മുജീബ്, അബുബക്കർ, റിയാസ്,എന്നിവർ ആഹ്ലാദം പങ്കുവെച്ചു സംസാരിച്ചു -ജനറൽ സെക്രട്ടറി അജിഹനീഫ സ്വാഗതവും വിജയൻ നന്ദിയും പറഞ്ഞു