കുവൈറ്റ് സിറ്റി: മുഖ്യമന്ത്രിയും ഭരണകക്ഷിയിലെ മുഴുവൻ എംഎൽഎമാരും ഒരു മാസത്തോളം പ്രവർത്തിച്ചിട്ടും തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലേറ്റ പരാജയം സിപിഎമ്മിനും സർക്കാരിനും വൻ തിരിച്ചടിയാണ് നൽകിയിരിക്കുന്നതെന്ന് ഒഐസിസി കുവൈറ്റ് യൂത്ത് വിങ്ങ് പ്രസിഡൻറ് ജോബിൻ ജോസ് പറഞ്ഞു.
യുഡിഫ് സ്ഥാനാർത്ഥി ഉമാ തോമസിൻ്റെ വിജയാഘോഷങ്ങളോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു. ജോബിൻ. യൂത്ത് വിങ്ങ് നേതാക്കളായ ഷോബിൻ സണ്ണി, ഷബീർ കൊയിലാണ്ടി, ഇസ്മയിൽ കൂനത്തിൽ, കലേഷ് ഹരിപ്പാട്, ഈപ്പൻ തുടങ്ങിയവർ സംസാരിച്ചു.