തൃക്കാക്കര വിജയത്തിനു പിന്നാലെ കോണ്‍ഗ്രസില്‍ പടലപ്പിണക്കം; ഡൊമനിക് പ്രസന്റേഷനെതിരേ ഒരു വിഭാഗം രംഗത്ത്

തൃക്കാക്കര വിജയത്തിനു പിന്നാലെ കോണ്‍ഗ്രസില്‍ പടലപ്പിണക്കം; ഡൊമനിക് പ്രസന്റേഷനെതിരേ ഒരു വിഭാഗം രംഗത്ത്

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ തകര്‍പ്പന്‍ ജയത്തിന്റെ ചൂടാറും മുമ്പേ കോണ്‍ഗ്രസില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ തുടങ്ങി. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ഡൊമനിക് പ്രസന്റേഷനെ ലക്ഷ്യമിട്ട് ഒരുവിഭാഗം രംഗത്ത് വന്നതാണ് പാര്‍ട്ടിയില്‍ ഭിന്നതയ്ക്ക് കാരണം. സീറ്റു മോഹിച്ച ഡൊമനിക് പ്രസന്റേഷന്‍ ഉമയ്‌ക്കെതിരേ പ്രവര്‍ത്തിച്ചെന്നാണ് ഒരുവിഭാഗം പറയുന്നത്.

പ്രസന്റേഷനെതിരേ കെപിസിസി നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്. യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് നീക്കണമെന്നാണ് ആവശ്യം. പ്രചാരണ ഘട്ടത്തില്‍ പലപ്പോഴും അദേഹത്തിന്റെ പ്രസ്താവനകള്‍ ഉമ തോമസിനെതിരേ ഉള്ളതാണെന്ന പരാതിയും ഉയരുന്നുണ്ട്. കെപിസിസി ജനറല്‍ സെക്രട്ടറി അബ്ദുല്‍ മുത്തലിബ് ആണ് പ്രസിഡന്റിന് കത്തയച്ചിരിക്കുന്നത്.

എ വിഭാഗം നേതാവായ ഡൊമനിക്കിനെതിരെ ഗ്രൂപ്പിന് അകത്ത് നിന്നുപോലും പ്രതിഷേധം ഉയരുന്നുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പ്രതികരണവുമായി രംഗത്തെത്തിയേക്കും. പ്രചാരണ പരിപാടികളില്‍ സജീവമായി പങ്കെടുക്കാതെ ഡൊമനിക് പ്രസന്റേഷന്‍ വിട്ടു നിന്നുവെന്നാണ് എതിര്‍ വിഭാഗത്തിന്റെ ആരോപണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.