കേരളത്തില്‍ കോവിഡ് വ്യാപനം കുത്തനെ കൂടുന്നു: ടിപിആര്‍ പത്തിന് മുകളില്‍; രോഗികളുടെ എണ്ണവും ഇരട്ടിയായി

കേരളത്തില്‍ കോവിഡ് വ്യാപനം കുത്തനെ കൂടുന്നു: ടിപിആര്‍ പത്തിന് മുകളില്‍; രോഗികളുടെ എണ്ണവും ഇരട്ടിയായി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്നു. തുടര്‍ച്ചയായ അഞ്ചാം ദിവസവും പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടന്നു. എറണാകുളം ജില്ലയിലാണ് പുതിയ കേസുകള്‍ കൂടുതല്‍. 481 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം 220, കൊല്ലം 72, പത്തനംതിട്ട 105, ആലപ്പുഴ 48, കോട്ടയം 175, ഇടുക്കി 78, തൃശൂര്‍ 112, പാലക്കാട് 26, മലപ്പുറം 36, കോഴിക്കോട് 133, വയനാട് 12, കണ്ണൂര്‍ 34, കാസര്‍ഗോഡ് 12 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്കുകള്‍.

മെയ് 26 ന് കേരളത്തില്‍ 723 കേസുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. 5.7 ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. കേസുകളുടെ വളര്‍ച്ച നിരക്ക് 0.01 ശതമാനമെന്നായിരുന്നു കണക്ക്. എന്നാല്‍ പത്ത് ദിവസം കഴിഞ്ഞപ്പോള്‍ എല്ലാം ഇരട്ടിയായി.

ഇന്നലെ 1544 കേസുകളാണ കേരളത്തില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 11.39 ആണ് ടിപിആര്‍. 4 പേര്‍ കോവിഡ് ബാധിതരായി മരണമടഞ്ഞു. കേസുകളുടെ വളര്‍ച്ചാ നിരക്ക് 0.02 ശതമാനവുമാണ്. 7,972 പേരാണ് നിലവില്‍ സംസ്ഥാനത്ത് ആക്ടീവ് കൊവിഡ് രോഗികള്‍.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നാണ്. നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചതിന് പിന്നാലെ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലെ അലംഭാവമാകാം ഇതിനു കാരണമെന്നാണ് വിലയിരുത്തല്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.