തിരുവനന്തപുരം: കോവിഡ് കേസുകളില്‍ വര്‍ധനയുണ്ടാകുന്നത് പരിശോധിച്ച് വരികയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പുതിയ കോവിഡ് വകഭേദങ്ങളൊന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ജാഗ്രത കൈവിടരുതെന്നും മാസ്‌ക് ധരിക്കണമെന്നും ആരോഗ്യമന്ത്രി പ്രത്യേകം ഓര്‍മ്മപ്പെടുത്തി.
വാക്സിനെടുക്കാന്‍ വിമുഖത കാണിക്കരുത്. 60 വയസിന് മുകളിലുള്ളവര്‍ കൂടുതല്‍ ജാഗ്രത കാട്ടണം. വാക്സിന്‍ എടുക്കാത്തവരെ കണ്ടെത്താന്‍ ഫീല്‍ഡ് വര്‍ക്കര്‍മാരെ ചുമതലപ്പെടുത്തും. കുട്ടികള്‍ക്ക് സ്‌കൂളുകള്‍ കേന്ദ്രികരിച്ച് വാക്സിന്‍ നല്‍കാന്‍ നടപടി കൈക്കൊള്ളും.
പ്രാഥമിക കോവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ പിന്തുടരണമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.