യുഎഇയില്‍ ചൂട് കൂടും, 47 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തുമെന്ന് മുന്നറിയിപ്പ്

യുഎഇയില്‍ ചൂട് കൂടും, 47 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തുമെന്ന് മുന്നറിയിപ്പ്

യുഎഇ: യുഎഇയില്‍ ചൂട് കൂടുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. തിങ്കളാഴ്ച രാജ്യത്ത് പൊതുവെ തെളിഞ്ഞ അന്തരീക്ഷമാണ് അനുഭവപ്പെടുക. എന്നാല്‍ ചില ഭാഗങ്ങളിലെങ്കിലും താപനില 47 ഡിഗ്രി സെല്‍ഷ്യസിലെത്തും. 

അതേസമയം ചൊവ്വാഴ്ച രാവിലെ കിഴക്കന്‍ മേഖലകളില്‍ മഴമേഘങ്ങളുണ്ടാകും. പൊടിക്കാറ്റ് വീശാനും സാധ്യതയുണ്ട്. അറബിക്കടലും ഒമാന്‍ ഉള്‍ക്കടലും പ്രക്ഷുബ്ധമായേക്കുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.