'കോവിഡ് ബാധിച്ചിട്ടില്ല, മൂന്ന് തവണ പരിശോധന നടത്തിയപ്പോഴും നെഗറ്റീവ്'; വീണാ ജോര്‍ജ്

'കോവിഡ് ബാധിച്ചിട്ടില്ല, മൂന്ന് തവണ പരിശോധന നടത്തിയപ്പോഴും നെഗറ്റീവ്'; വീണാ ജോര്‍ജ്

തിരുവനന്തപുരം:  കോവിഡ് ബാധിച്ചെന്ന വാര്‍ത്തകളോട് പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തനിക്ക് കോവിഡ് ബാധിച്ചു എന്ന വാർത്ത തെറ്റാണെന്ന് മന്ത്രി പ്രതികരിച്ചു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വീണാ ജോര്‍ജ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പനി ഉണ്ടായിരുന്നു. മൂന്ന് തവണ ആര്‍ടിപിസിആര്‍ പരിശോധന നടത്തിയപ്പോഴും കോവിഡ് നെഗറ്റീവായിരുന്നുവെന്ന് അവർ പറഞ്ഞു.

നിജസ്ഥിതി തിരക്കാതെ മാധ്യമങ്ങളിലുടെ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണ്. തെറ്റായ വാര്‍ത്ത മറ്റുള്ളവര്‍ക്കും ബുദ്ധിമുട്ടാകുമെന്ന് കണ്ടതുകൊണ്ടാണ് ഇക്കാര്യം പറയുന്നത്. ഇന്നും ടെസ്റ്റ് ചെയ്തു. നെഗറ്റീവ് ആണ്. 'ഡെങ്കി' യും നെഗറ്റീവ്. വൈറല്‍ ഫീവര്‍ ആകാമെന്നും വിശ്രമം അനിവാര്യമാണെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചുവെന്ന് മന്ത്രി ഫേസ്ബുക്ക് പേജിലൂടെ പറഞ്ഞു.

ആരോഗ്യമന്ത്രി ജോർജിന്റെ വീണാ ഫേസ്ബുക്ക് പോസ്റ്റ്



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.